തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം സാക്ഷിയും കൂറുമാറി. രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യു ആണ് വിചാരണയ്ക്കിടെ കൂറുമാറിയത്. കേസിലെ മുഖ്യപ്രതി തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നുവെന്ന മൊഴിയാണ് സഞ്ജു പി. മാത്യു മാറ്റി പറഞ്ഞത്.
കോണ്‍വെന്റിന് സമീപമാണ് സഞ്ജു താമസിച്ചിരുന്നത്. അഭയ കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി തന്റെ വീടിന് സമീപത്ത് കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നത് കണ്ടെന്നായിരുന്നു സഞ്ജു സിബിഐ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിസ്താരവേളയില്‍ അങ്ങനെയൊരു സ്കൂട്ടര്‍ കണ്ടിട്ടില്ലെന്നും തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ ഏതാണെന്ന് അറിയില്ലെന്നും സഞ്ജു കോടതിയില്‍ പറഞ്ഞു. ഇതോടെ സഞ്ജു കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.