കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 21-ാമത് കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികം കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ആഘോഷിച്ചു.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മാര്‍ യൂലിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ അന്തീമോസ്, ബെന്യാമിന് റമ്പാന്, ഗബ്രിയേല്‍ റമ്പാന് എന്നിവര്‍ അഞ്ചിന്മേല് കുര്‍ബാനയ്ക്ക് കാര്‍മികരായി.
വികാരി ഫാ. അബ്രഹാം കിളിയങ്കുന്നത്ത്, സഹ വികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. നോബി വെട്ടിച്ചിറ, ട്രസ്റ്റിമാരായ ഷാജു അബ്രഹാം, ബേസില്‍ വര്‍ഗീസ്, കെ.കെ. ചാണ്ടി, എന്‍.പി. എല്‍ദോസ്, എല്‍ദോ തോമസ്, ബാബു പി. കുര്യാക്കോസ്, പി.ജെ. ബേബി എന്നിവര്‍ പങ്കെടുത്തു.