മൂവാറ്റുപുഴ: തങ്ങള്‍ക്ക് അവകാശപ്പെട്ട
സഭയുടെ ആദ്യകാല ആസ്ഥാനമായ മൂവാറ്റുപുഴ അരമന വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അരമനക്ക് മുന്നിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം.
കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയിലേക്കാണ് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ ബോർഡ് തകർത്തു. സഭയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന തോമസ്മാര്‍ അത്താനാസിയോസ് മെത്രാപ്പോ ലീത്തയാണ് ഇപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഈസ്റ്റ് ഭദ്രാസനാധിപന്‍. കഴിഞ്ഞദിവസം പിറവം പള്ളിയി ല്‍നടന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇദ്ദേഹമാണ് നേതൃത്വം നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയിലേക്ക് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്. കെഎസ്ആര്‍ടിസി കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം ബിഒസി ചുറ്റി അരമനയുടെ മുന്നിലെത്തി. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അരമന തിരികെ ലഭിക്കണമെന്നും വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും യാക്കോബായ വിഭാഗം മുന്നറിയിപ്പ് നല്കി. മണിക്കൂറോളം അരമനക്ക് മുമ്പില്‍ പ്രതിഷേധ മുയര്‍ത്തിയാണ് പിതാക്കന്മാരു ടെ അഭ്യര്‍ത്ഥനമാനിച്ച് നൂറുകണക്കിന്വരുന്ന വിശ്വാസി കള്‍ പിരിഞ്ഞ് പോയത്. ഇതി നിടയില്‍ റോഡരികിലുള്ള അരമനയുടെ ബോര്‍ഡ് തകര്‍ക്കപ്പെട്ടു. അരമന ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ്മുടിയി ല്‍ യാക്കോബായ വിഭാഗത്തിന്റെ പതാകസ്ഥാപിച്ചു.
പിറവം സെന്റ് മേരീസ് രാജാധിരാജ പള്ളിയില്‍ കഴിഞ്ഞദിവസങ്ങളില്‍ സഭക്ക് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യാക്കോബായ വിശ്വാസികൾ വീണ്ടും ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. .
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിയ ലോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, തോമസ് മാര്‍ അലക്സാന്ത്രിയോസ്, സഖറിയാസ് മാര്‍ പീലക്സിലോസ്, ആല് മായ സെക്രട്ടറി കമാണ്ടര്‍ സി. കെ.ഷാജി, വൈദിക സെക്രട്ടറി സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്കോപ്പ, തുടങ്ങിയവര്‍ നേതൃത്വം നല്കി.