മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല അക്കാദമിയില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക് 2024 മൂന്ന് ദിവസങ്ങളിലായി(ജൂലൈ 26, 27, 28, വെള്ളി, ശനി, ഞായര്‍) മുളവൂര്‍ മൗലദ്ദവീല അക്കാദമി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ മുളവൂര്‍ വലിയുള്ളാഹി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2.30ന് മുളവൂര്‍ വലിയുള്ളാഹി മഖാം സിയാറത്തും മഖാമില്‍ നിന്നും സന്ദേശ റാലി ആരംഭിച്ച് മൗലദ്ദവീല അക്കാദമിയില്‍ സമാപിക്കും തുടര്‍ന്ന് കാസിം വെളിയത്ത്നാട് പതാക ഉയര്‍ത്തും.
വൈകിട്ട് ഏഴിന് എല്ലാമാസവും നടന്ന് വരുന്ന മുളവൂര്‍ സ്വലാത്ത് നടക്കും. രണ്ടാം ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ എം.എഡ്യു കോണ്‍ എന്നപേരില്‍ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ നടക്കും. വൈകിട്ട് ഏഴിന് സല്മാന് സഖാഫിയുടെ പ്രഭാഷണം തുടര്‍ന്ന് അഷ്റഫ് പെരുമുഖം, സൈദ് മുഹമ്മദ് സഅദി എന്നിവരുടെ നേതൃത്വത്തില്‍ ബുര്‍ദ മജ്ലിസും നടക്കും. മൂന്നാം ദിവസം വൈകിട്ട് മൂന്നിന് ഹാജി സംഗമം നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഷറഫുദ്ദീന് സഅദി അല്‍മുഖൈബിലി(മുളവൂര്‍ തങ്ങള്‍) മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഷാഫി ബാ അലവി തങ്ങള്‍ വളപ്പട്ടണം നേതൃത്വം നല്‍കും. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സയ്യിദ് ഷറഫുദ്ദീന് സഅദി അല്‍മുഖൈബിലി (മുളവൂര്‍ തങ്ങള്‍) ശൈഖുന ചെറിയ കോയ അല്‍ ഖാസിമി, സാബിര്‍ ലത്തീഫി അല്‍ അശ്അരി, കെ.എം.ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.