പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതല്‍ മലയുണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍, കാവ് ആചാരങ്ങള്‍ 41 തൃപ്പടി പൂജ, താംബൂല സമര്‍പ്പണം,999 മലക്കൊടി ദര്‍ശനം രാവിലെ 7 മുതല്‍ പത്താമുദയ വലിയ പടേനി,8.30 ന് ഉപസ്വരൂപ പൂജകള്‍, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന് പൂജ, പുഷ്പാഭിഷേകം 9.30 മുതല്‍ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും കേന്ദ്ര നാരീശക്തി പുരസ്കാര ജേതാവുമായ ഡോ എം എസ് സുനില്‍ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാര്‍ കല്ലേലി സ്വാഗതം പറയും.
പത്താമുദയ ജന്മ വാര്‍ഷിക സംഗമം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവര്‍ത്തി അഡ്വ അടൂര്‍ പ്രകാശ് എം പി കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആര് മഹേഷ് എം എം എ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികള്‍ പത്താമുദയ മഹോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.
11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട് വൈകിട്ട് 5 മണി മുതല്‍ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം രാത്രി 8 മണി മുതല്‍ പാണ്ടി ഊരാളി അപ്പൂപ്പന് കല്ലേലി ഊരാളി അപ്പൂപ്പന് ചരിത്ര വില്‍പ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും. രാത്രി 9 മണിമുതല്‍ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കും