മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തമിഴ് കുടുംബങ്ങള്‍ പൊങ്കല്‍ ആഘോഷിച്ചു. മൂവാറ്റുപുഴ മേഖലയിലെ തമിഴ് കൂട്ടായ്മയായ മൂവാറ്റുപുഴ തമിഴ് സംഘത്തിന്റെ നേതൃത്വത്തിലാണ് പൊങ്കല്‍ സംഘടിപ്പിച്ചത്. തലമുറകളായി മൂവാറ്റുപുഴയില്‍ കുടിയേറി താമസിയ്ക്കുന്ന വ്യാപാരികള്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, വിവിധ മേമേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ പങ്കെടുത്തു.
മൂവാറ്റുപുഴ നഗരത്തിലും സമീപപ്രദേശത്തുമുള്ളവര് തമിഴ് സംഘത്തിന്റെ ഓഫീസിന് സമീപം ഒത്തു ചേര്‍ന്നു. തമിഴ് നാട്ടിലെ പ്രധാന ആഘോഷമായതിനാല്‍ ഇവരുടെ വീടുകളിലും ആഘോഷമുണ്ടായി. അരി ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറി, ശര്‍ക്കര തുടങ്ങിയവ തയ്യാറാക്കിയായായിരുന്നു ആഘോഷം വെള്ളൂര്‍ക്കുന്നം, മാര്‍ക്കറ്റ്, കടാതി, പേഴയ്ക്കാപ്പിള്ളി, ആട്ടായം, കിഴക്കേക്കര, 130 കവല, കാവുംപടി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ ചേര്‍ന്നാണ് ഒരുക്കിയത്. മൂവാറ്റുപുഴ തമിഴ് സംഘം പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ , സെക്രട്ടറി എം ജഗന്, വൈസ് പ്രസിഡന്റ് രാജാത്തി തുടങ്ങിയവര്‍ നേതൃത്വം നല്കി.