മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിലെ നിറപ്പുത്തരി ആഘോഷം ഭക്ത്യാധര പൂര്‍വം കൊണ്ടാടി. മേല്‍ശാന്തി പുളിക്കാപ്പറമ്പ് ദിനേശന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്. പുത്തന്‍ നെല്‍ക്കതിരുകള്‍ മേല്‍ശാന്തി തലയിലേന്തി ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം പ്രത്യേക പൂജ ചെയ്ത് ഭക്തര്‍ക്ക് പ്രസാദമായി നല്കി.