മുവാറ്റുപുഴ: പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് മറ്റ് മഹല്ലുകള്‍ക്ക് മാതൃകയാകുന്നു. കഴിഞ്ഞ പൊതുയോഗത്തിലാണ് സഹോദര സമുദയ അംഗങ്ങള്‍ മരണപ്പെട്ടല്‍ പള്ളിയിലൂടെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഈമാസം 14ന് മരണപ്പെട്ട കുട്ടപ്പന് (കുട്ടു ) തട്ടുപറമ്പില്‍ മരണപ്പെട്ട വിവരവും പള്ളി മിനാരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്കിലുടെ ജമാ-അത്ത് ഇമാം മുഹമ്മദ് ഫൈസല്‍ ബാഖവി അറിയിക്കുകയായിരുന്നു. ജമാഅത്ത് പ്രസിഡണ്ട് . അബ്ദുള്‍ കബീര്‍, സെക്രട്ടറി അനസ് വാഴച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. ഈ ചരിത്രപരമായ തീരുമാനം നടപ്പാക്കിയത്.
പ്രദേശത്ത് എല്ലാ മതസ്ഥരുടെയും മരണം ഇനിമുതല്‍ തട്ടു പറമ്പ് ജുമാ മസ്ജിദിലിലെ മൈക്കിലൂടെ വിളിച്ച് പറയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പള്ളി മിനാരത്തിലൂടെ സഹോദര സമുദായത്തില്‍ സംഭവിച്ച മരണ വാര്‍ത്ത ജനങ്ങളെ വിളിച്ചറിയിച്ചു മാതൃകയായ പെഴക്കാപ്പിള്ളി, തട്ടുപറമ്പ് മുസ്ലീം ജമാഅത്തിന്റെ പ്രവര്‍ത്തനത്തെ വിവിധ സംഘടനകള്‍ പ്രശംസിച്ചു.