കണ്ണൂര്‍: പള്ളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്. പ്രസ്തുത കാലയളവില്‍ സെക്രട്ടറിയായിരുന്ന ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെപി താഹിറിനെതിരെയാണ് നടപടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം ആറിന് ചേര്‍ന്ന ബോര്‍ഡ് യോഗം പള്ളിയ്ക്ക് നഷ്ടമായ ഒരു കോടിയോളം രൂപ താഹിറില്‍ നിന്നും തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചു. വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസറെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
താഹിറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയന്നൂര്‍ പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ്ലാം ജമാ അത്ത് പള്ളി കമ്മറ്റിയില്‍ 2010 മുതല്‍ 2015 വരെ താഹിറായിരുന്നു സെക്രട്ടറി. ഈ കാലയളവില്‍ 1.7 കോടി രൂപയുടെ ചിലവ് സംബന്ധിച്ച് കണക്ക് കാണാനില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്.