കാക്കനാട്: മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒന്നിച്ചു പ്രവര്‍ത്തിക്കാൻ കഴിയട്ടെയെന്നും മെത്രാൻ എന്നത് പൊതുസ്വത്താണെന്നും ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ നിയോഗത്തിന് താൻ കീഴടങ്ങുകയാണെന്നും ദൈവഹിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ മരിക്കുന്നതിന് മുന്‍പ് തനിക്ക് നല്കിയ ജപമാലയാണ് താൻ ഇന്നും ഉപയോഗിക്കുന്നതെന്നത്. ഒരിക്കലും ആ ജപമാല നഷ്ടപ്പെടുത്തരുതെന്ന് അമ്മ ഉപദേശിച്ചിരുന്നു. തട്ടില്‍ പിതാവ് മേജര്‍ ആര്ച്ച്ബിഷപ്പായെങ്കിലും തനിക്ക് ഒരുമാറ്റവുമില്ലെന്നും നിങ്ങളുടെ പഴയ തട്ടിലച്ചനായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.