ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി. സംസ്ഥാനത്തെ നൂറ്റിമുപ്പത്തിമൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ്ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി. ഇത് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാ വശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
സ്വദേശി ദര്ശന് പദ്ധതി പ്രകാരം കേന്ദ്ര ടൂറിസം മന്ത്രാലയം ആവഷ്കരിച്ച ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി യാതൊരു കാരണവുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കാന്‍ തിരുമാനിച്ചതെന്നും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആധ്യാത്മിക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
കേരളീയ നവോത്ഥാന നായകനായ ശ്രീനാരയണ ഗുരുവിന്റെ പേരിലുള്ള തീര്‍ത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. മാത്രമല്ല ഈ നടപടികേരളത്തിന്റെ ടൂറിസം സാധ്യകളെ വളരെയേറെ ബാധിക്കുന്നതുമാണ്. അത് കൊണ്ട് എത്രയും പെട്ടെന്ന് ഈ തിരുമാനം പിന്‍വലിക്കണമെന്നും, പദ്ധതി പുനരാരംഭിക്കണമെന്നും ചെന്നിത്തല കത്തില്‍ വിശദമാക്കുന്നു.