സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ആരാധനാലയങ്ങള്‍ രാവിലെമുതല്‍ തുറന്നപ്പോള്‍ മുസ്ലീം ദേവാലയങ്ങളും അടഞ്ഞുതന്നെ ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങള്‍ തുറന്നത്.
എന്നാല്‍ ഒട്ടുമിക്ക മുസ്ലീം ദേവാലയങ്ങളും അടച്ചിടാന്‍ മഹല്ല് പരിപാലനസമിതികള്‍ തീരുമാനത്തിലെത്തുകയായിരുന്നു. പാളയം പള്ളിയാണ് തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. മലപ്പുറത്ത് പള്ളികള്‍ ഒന്നും തുറക്കില്ല സമസ്തയും മുസ്ലിം ലീഗും തമ്മില്‍ പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ ചിലയിടങ്ങളില്സ ഭിന്നാഭിപ്രായം തുടരുകയാണ്.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പള്ളികളില്‍ ഇന്ന് കുര്‍ബാന നടക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് 100 പേരില്‍ താഴെ പങ്കെടുക്കുന്ന രീതിയിലാണ് പ്രാര്‍ത്ഥന ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്ന പള്ളികള്‍ മാത്രം കുര്‍ബാനയ്ക്കായി തുറന്നാല്‍ മതിയെന്ന് കെസിബിസിയും യാക്കോബായ സഭയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ സാധ്യതയുണ്ടായാല്‍ പള്ളികള്‍ അടയ്ക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ രൂപതാധ്യക്ഷന്മാര്ക്ക് തീരുമാനമെടുക്കാമെന്നും നിര്‍ദേശമുണ്ട്. എറണാകുളം- അങ്കമാലി, ചങ്ങനാശേരി അതിരൂപത ഒഴികെ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ പളളികളിലും കുര്‍ബാന ഉണ്ടായിരിക്കും. വരാപ്പുഴ ലത്തീന്‍ രൂപതയുടെ പള്ളികളില്‍ 10 വിശ്വാസികള്‍ മാത്രമെ പങ്കെടുക്കാവൂ എന്ന് നിര്‍ദേശം നല്കി.
എന്നാല്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പള്ളികള്‍ തുറക്കേണ്ടെന്നാണ് ഭൂരിഭാഗം ഇടവകകളുടെയും തീരുമാനം. കൊല്ലം ലത്തീന്‍ രൂപതയുടെ കീഴിലുള്ള പളളികളും തിരുവനന്തപുരം വെട്ടുകാട് ലത്തീന്‍ പള്ളിയും തുറക്കില്ല. അതേസമയം ദേവാലയങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ തുറക്കില്ലെന്ന് മാര്‍ത്തോമാ സഭ അറിയിച്ചു. അതിനിടെ ദേവാലയങ്ങളില്‍ ആരാധനാ ക്രമീകരണങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭ ഇന്ന് സിനഡ് യോഗം ചേരും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. ആദ്യദിനം 310 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കുന്നത്. 9.30 മുതല്‍ 1.30 വരെയാണ് ദര്‍ശനം. അതേസമയം കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂര്‍ ജില്ലയില്‍ ആറിടങ്ങളെ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. അതേസമയം സാമൂതിരി ദേവസ്വം വക ക്ഷേത്രങ്ങള്‍ തുറക്കില്ല.