മൂവാറ്റുപുഴ: മദ്രസ്സകള്‍ നാടിന്റെ മതേതര മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതായി പാണക്കാട് സയ്യിദ് സാദിക്കലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പിവിഎം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കിയ പടിഞ്ഞാറെ പുന്നമറ്റം മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് ന്റെ കീഴിലുള കടുംപിടി ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ ഹാള്‍ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മതേതരത്വം നിലനിര്‍ത്തുന്ന ഒരു യുവതയെ വാര്‍ത്തെടുക്കാന്‍ മത വിദ്യാഭ്യാസം അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരം പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ നല്കുന്ന സന്ദേശം വലുതാണെന്നും അദ്ധേഹം പറഞ്ഞു. യോഗത്തില്‍ മഹല്ല് ജമാഅത് പ്രസിഡന്റ് ഹാഷിം തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഇടുക്കി എംപി. ഡീന്‍കുര്യക്കോസ്, ഡോ. മാത്യുകുഴല്നാടന് എംല്‍എ, മുസ്ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി വിഇ. അബ്ദുള്‍ ഗഫൂര്‍, അന്നൂര്‍ ഡെന്റല്‍ കോളേജ് ചെയര്മാന് റ്റിഎസ്. റഷീദ്, പിവിഎം ഗ്രൂപ്പ് ചെയര്മാന് പിഎം. അമീര്‍അലി, ഡയറക്ടര്‍മാരായ പിഎം. അബ്ദുള്‍സലാം, പിഎം. ഇബ്രാഹിം, പിഎം. ഇസ്മായില്‍, വിവിധ സംഘടനാ നേതാക്കളായ അഡ്വ. റഹിം പൂക്കടശ്ശേരി, മുഹമ്മദ് സാലിഹ്, പിഎസ്.സക്കിര്‍ തങ്ങള്‍, ആരിഫ് അമീര്‍ അലി, പിഎസ്.അജീഷ്, കെഎംസിസി നേതാക്കളായ ഷാനവാസ്, സലിം, റ്റിഎം. പരീത്, സലിം കരിക്കാനാക്കൂടി, റ്റിഎച്. ഷമീര്‍ മൗലവി, അലി മൗലവി, ഷരീഫ്, റ്റിഎം. മുസ്തഫ, ബാവ, മാഹിന്‍, നിഷാദ് എന്നിവര്‍ സംസാരിച്ചു. മഹല്ല് പരിപാലന കമ്മറ്റി സെക്രട്ടറി ഷഹീര്‍ കോട്ടക്കുടി സ്വാഗതവും ട്രഷറര്‍ വെമി കുന്നുംപുറം നന്ദിയും പറഞ്ഞു.