ജോലി സമയത്ത് പൊതുജനമധ്യത്തില്‍ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെന്‍ഡ് ചെയ്തത്. കെ പി ഷാജി യൂണിഫോമില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തന്‍പാറ എ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ ഉണര്‍ന്നു, പിന്നെ കണ്ടത് നീണ്ട നൃത്ത ചുവടുകള്‍
നൃത്തം നീണ്ടു പോയതോടെ, നാട്ടുകാര്‍ എ എസ് ഐ യെ പിടിച്ചു മാറ്റി. അപ്പോഴേക്ക് നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തില്‍ മദ്യപിച്ച് പൊതുജനമധ്യത്തില്‍ നൃത്തം ചെയ്തുവെന്ന് കണ്ടെത്തി. പിന്നാലെ മൂന്നാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റെയിഞ്ച് ഡിഐജി കെ പി ഷാജിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.