മൂവാറ്രുപുഴ: യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന പുളിന്താനം സെന്റ് ജോണ്‍സ് യാക്കോബായ ബസ്ഫാഗെ പള്ളിയില്‍ സംഘര്‍ഷത്തിന് സാധ്യത. കോടതി വിധി നടപ്പിലാക്കുനുള്ള നീക്കവുമായി പൊലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തഹസീല്‍ദാരടക്കം റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പ്രതിരോധം തീര്‍ത്ത് പള്ളിക്കകത്ത് നൂറുകണക്കിന് യാക്കോബായ വിശ്വാസികളും തമ്പടിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7.30 ഓടെയാണ് പോലിസ് സംഘം പള്ളിയിലേക്ക് എത്തി തുടങ്ങിയത്. രാത്രി വൈകി കൂടുതല്‍ പോലിസ് പള്ളിയിലേക്ക് എത്തിചേര്‍ന്നിരുന്നു. പോലിസ് പള്ളിയിലേക്ക് എത്തുന്നതറിഞ്ഞ് ഇടവകയിലെയും സമീപ പള്ളികളിലേയും നൂറു കണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇന്നും വിവിധ പ്രദേശങ്ങളില്‍ നിന്നും വിശ്യാസികള്‍ പള്ളിയിലേക്ക് ഒഴുകുകയാണ്. ജൂലൈ 8 ന് മുമ്പ് പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ലഭിച്ച കോടതി വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് നടപടി.