ലണ്ടന്‍: ലണ്ടനില്‍ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഫ്താര്‍ ഒരുക്കി സൗദി ക്ലബ്ബ്. ലണ്ടനിലെ ഇസ്ലാമിക് കേന്ദ്രത്തിലാണ് സൗദി ക്ലബ്ബ് ഇഫ്താര്‍ ഒരുക്കിയത്. സൗദിയുടെ യുകെ സംസ്കാരിക അറ്റാഷെ അമല്ഫറ്റാനിയുടെ സാന്നിധ്യത്തിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. നിരവധി സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികളും സൗദി പൗരന്മാരും പങ്കെടുത്തു.
യുകെയുടെ വിവിധഭാഗങ്ങളിലുമുള്ള സൗദി പൗരന്മാര് ഇഫ്താറില്‍ പങ്കെടുത്തിരുന്നു.കുടുംബത്തില്‍ നിന്നും അകന്നു താമസിക്കുന്ന സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്കായാണ് സൗദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കുന്നത്. റമദാന് ഉപവാസമനുഷ്ഠിക്കുന്ന ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണെന്ന് ഇഫ്താര്‍ സംഘടിപ്പിച്ചതെന്നും ലണ്ടനിലെ ഇസ്ലാമിക കേന്ദ്രം വിശദമാക്കി.