കേരളം പോരടിച്ച, ചര്‍ച്ച ചെയ്ത, സംഘര്‍ഷങ്ങളുടെ ഒരു മാസം…അടുത്ത ശബരിമലനട തുറക്കലിനായി കേരളം കാത്തിരിക്കുന്നു. നാലാം തീയതി ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ശബരിമലയിലേക്കാണ് എല്ലാ കണ്ണുകളും…സർക്കാർ വിധിവന്നതിനു ശേഷം വധ പ്രതിവാദങ്ങളിലൂടെ സർക്കാരും സംഘ്പരിവാറും നേർക്കുനേർ ഏറ്റുമുട്ടുന്ന ചെയ്തത്.മണ്ഡലകാലത്തിനായി നടതുറക്കാനിരിക്കെ ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഇരുകൂട്ടരും മുന്നോട്ട് പോവുകയാണ്.
ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ദിവസത്തെയും, തുടര്‍ന്ന് വരുന്ന മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേയും മുന്നില്‍ കണ്ട് ഇരു വിഭാഗവും മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാരും പോലീസ് സേനയും വിവിധ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു യുവതി പോലും ശബരിമലയില്‍ പ്രവേശിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കര്‍മ്മസമിതിയും ബിജെപിയും അണിയറയില്‍ ഒരുക്കുന്നത്.സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള നാമജപ പ്രതിഷേധങ്ങളും ഘോഷയാത്രകളുമായി ഇവര്‍ സുപ്രീംകോടതി വിധിയ്ക്കും സര്‍ക്കാര്‍ നിലപാടനെതിരെയും പ്രതിഷേധിച്ചു ആചാരങ്ങൾക്കൊപ്പം നിന്നു .എന്നാൽ അടൂത്ത പൂജയ്ക്കായി അമ്പലം തുറക്കുമ്പോൾ സ്ഥിതിഗതികൾ തകിടം മറിയുമെന്നു ആശങ്കയുണ്ട്.
സർക്കാരിന്റെ നിഗൂഢ പദ്ധതികൾ യുവതി പ്രവേശനത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത് നാല്‍പ്പതോളം പുന:പരിശോധനാ ഹര്‍ജികള്‍. 37 പുന:പരിശോധനാ ഹര്‍ജികളും ആറ് റിട്ട് പെറ്റീഷനുകളും ലഭിച്ചതായാണ് വിവരം. ആദ്യം ഹര്‍ജി നല്‍കിയത് എന്‍എസ്എസ് ആണ്. ഇവര്‍ മുമ്പ് കേസില്‍ കക്ഷികളായിരുന്നു. ഏറ്റവുമൊടുവില്‍ ഹര്‍ജി ഫയല്‍ ചെയ്തത് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആണെന്നുമാണ് വിവരം. നവംബര്‍ 13-ന് ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം പറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനനുസരിച്ചായിരിക്കും 16ന് ആരംഭിക്കുന്ന മണ്ഡലമാസക്കാലത്തെ ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.
(ലേഖിക..ബിനി പ്രേംരാജ് )