സംസ്കാരം മെയ് 5 ന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍
മൂവാറ്റുപുഴ : ഇടുക്കിയുടെ കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദം നിലച്ചു. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ വെള്ളിയാഴ്ച 1.38 നായിരുന്നു അന്ത്യം. സംസ്കാരം മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെയ് .5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ നടക്കും. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും നടക്കുക.
2003 ല്‍ ഇടുക്കി രൂപത രൂപവത്കരിച്ചപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കപ്പെട്ട മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്ഘാടനവും ഒന്നിച്ചാണു നടന്നത്.
മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന് വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചു. ഇന്നു 150ല്‍ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്. 75 വയസ്സ് പൂര്‍ത്തിയായതോടെ 2018 മാര്‍ച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തില്‍ നിന്നു മാര്‍ ആന്ക്കുഴിക്കാട്ടില് വിരമിക്കുന്നത്. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയെന്ന നിലയില്‍ ഇടുക്കിയിലെ രാഷ്ട്രീയ ചലനങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.