മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ച് ചൊവ്വാഴ്ച വൈകിട്ട് 7ന് പുളിഞ്ചോട് കവലയില്‍ നിന്നും പായിപ്ര കവലയിലേയ്ക്ക് നടക്കും. നൈറ്റ് മാര്‍ച്ച് വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കുമെന്ന് എല്‍ ഡി എഫ് നിയോജക മണ്ഡലം ചെയര്മാന് എല്‍ദോ എബ്രഹാം അറിയിച്ചു.