കൊച്ചി: കേരള മുസ്ലീം ജമാഅത്ത്. സംസ്ഥാന പ്രസിഡന്റായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളെയും തെരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഹാജിയാണ് പുതിയ ഫിനാന്‍സ് സെക്രട്ടറി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പൊന്മുള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, കെകെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, കെപി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന് ഫൈസി മാരായമംഗലം, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍.
പേരോട് അബ്ദുറഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എന്‍ അലി അബ്ദുല്ല, സിപി സൈതലവി മാസ്റ്റര്‍, അബ്ദുല്‍ മജീദ് കക്കാട്, എ സൈഫുദ്ദീന് ഹാജി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പുതിയ സെക്രട്ടറിമാരായി സ്ഥാനമേറ്റു.വിദ്യഭ്യാസ ഡയറക്ടറായി പ്രൊഫ. യുസി അബ്ദുല്‍ മജീദ്, പ്ലാനിങ് ഡയറക്ടറായി കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി എന്നിവരെയും ട്രൈനിങ് ഡയറക്ടറായി ഹാമിദ് മാസ്റ്റര്‍ ചൊവ്വ, ദഅവ ഡയറക്ടറായി വിഎച്ച് അലി ദാരിമി എന്നിവരെയും തെരഞ്ഞെടുത്തു.