ബിനി പ്രേം >
തിരുവനന്തപുരം : അനന്തപുരിയുടെ ഇരു വീചികളിലും മണ് കലം നിറഞ്ഞിട്ടു ആഴ്ച കളായി. പൊങ്കാലയ്ക്കുള്ള കലവും അനുബന്ധ സാധനങ്ങളുമായി വിപണി ഉണര്‍ന്നു ..ഭക്തര്‍ക്ക് ആവശ്യമായതെല്ലാം തെരുവോരത്ത് തക്യതിയായി നടക്കുന്നു .എങ്ങും ഉത്സവ പ്രതീതി….സ്ത്രീ കളുടെ അഭിഷ്ട സിദ്ധി കാരിണി ആറ്റുകാലമ്മയെ കണ്ടു തൊഴാന്‍ ദിവസങ്ങളായി അമ്പലത്തില്‍ തിരക്കാണ്. അനന്തപുരി ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഒരുങ്ങി
കഴിഞ്ഞു.വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്.
പൊങ്കാല അടുക്കുമ്പോഴേ തലസ്ഥാന നഗരം ഉത്സവാന്തരീക്ഷമായി മാറും. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നും വിശ്വസിക്കുന്നു. പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്‍പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ്
തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.
പ്ലാസ്റ്റിക്ക് വിമുക്തമായാണ് ഈ വര്‍ഷത്തെ പൊങ്കാലയും ആഘോഷിക്കുന്നത്. സുരക്ഷയ്ക്ക് ആറായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് പൊങ്കാലയിടാന്‍ ഇക്കുറി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റ് ഇതിനായി അരയേക്കറോളം സ്ഥലം വിലയ്ക്കു വാങ്ങി. നടപ്പന്തല്‍, ചുറ്റമ്പല നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തെ വരവേൽക്കാൻ ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (0471 2466828…പ്രവർത്തനമാരംഭിച്ചു. ക്ഷേത്രാങ്കണത്തിലെ കൺട്രോൾ റൂം മഹോത്സവത്തിന്റെ ആരംഭദിനമായ വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. കുത്തിയോട്ടം പ്രമാണിച്ച് 24മുതൽ മാർച്ച് മൂന്നുവരെ പ്രത്യേക മെഡിക്കൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.