മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്മ്മിക്കുന്നവിശ്രമ കേന്ദ്രത്തിന്റെ നി ര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 2, തിങ്കളാഴ്ച 12.00 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മാത്യു കുഴല്നാടന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
മൂന്നു നിലകളിലായാണ് പുതിയ അഥിതി മന്ദിരം ഉയരുക. താഴെ രണ്ടു നിലകളിലായാണ് മുറികളും ഒരുക്കുക. സ്യൂട്ട് റൂമടക്കം 3 മുറികളുണ്ടാവും. അടുക്കളയും ഡൈനിംഗ് ഹാളും താഴത്തെ നിലയില്‍ . പ്രത്യേക പാര്‍ക്കിംഗ് സൗകര്യo. മൂന്നാം നിലയില്‍ വലിയ കോണ്‍ ഫറന്സ്ഹാള് നിര്‍മ്മിക്കും.
ലിഫ്റ്റടക്കം രണ്ടു നിലകളിലായി 11 മുറികളുണ്ടാവും. 5 കോടി രൂപ ചിലവില്‍ രണ്ടു നിലകളാണ് നിര്‍മ്മിക്കുക. പുതിയ അതിഥി മന്ദിരം പണിയുന്നതിന് തയ്യാറാക്കിയ പ്ലാനിലും ഡിസൈനിലും മാത്യു കുഴല്നാടന് എം എല്‍ എയുടെ നിര്‍ദേശപ്രകാരം ഭേദഗതികള്‍ വരുത്തി പുതിയ ഡിസൈനിലാണ് മന്ദിരം നിര്‍മ്മാണം.
ഒട്ടേറെ ചര്‍ച്ചകള്‍ക്കും നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വേദിയായിരുന്നു പുരാതനമായ മുവാറ്റുപുഴ അതിഥി മന്ദിരം. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുന്നെ പണികഴിപ്പിച്ച പഴയ മന്ദിരവും 50 കൊല്ലം മുന്‍പ് പുതുക്കിപണിത പുതിയ കെട്ടിടവുo പൊളിച്ചു നീക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്., മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ എല്‍ദോ എബ്രാഹാം, ജോസഫ് വാഴക്കന്, ബാബു പോള്‍, ജോണി നെല്ലൂര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.പി. രാമചന്ദ്രന്, ജോളി പൊട്ടക്കല്‍, സാബു ജോണ്‍, പി.എ. ബഷീര്‍, ഷൈസന്‍ മാങ്കുഴ, അഡ്വ. ഷൈന്‍ ജേക്കബ്, തോംസണ്‍ പി.സി, അരുണ്‍ പി. മോഹന്‍, നഗരസഭ കൗണ്‍സിലര്‍ രാജശ്രീ രാജു എന്നിവര്‍ സംസാരിക്കും.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (മദ്ധ്യമേഖല, തൃശൂര്‍) ശ്രീമാല വി.കെ. റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ബീന എല്‍ സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെസിമോള്‍ ജോഷ്വ നന്ദിയും പറയും