കൊച്ചി: നെയാറ്റിന്കരയില് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ പറയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ബാങ്ക് നടപടികള്‍ മുന്നോട്ടു പോകുന്നതില്‍ തടസം നില്‍ക്കില്ല എന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തില്‍ പ്രതി ആക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.