മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനും, തൊഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനായി റവന്യൂ വകുപ്പ് തയ്യാറാക്കിയ ആര്.ആര് പാക്കേജിനാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ അംഗീകാരം നല്‍കിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 62-പേരുടെ ഭൂമി പണം നല്കി ഏറ്റെടുത്തുകഴിഞ്ഞു. 21-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ടി.പിയില്‍ നിന്നും 8.90-കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ നാല് കോടി രൂപ കെ.എസ്.ടി.പി.റവന്യൂ വകുപ്പിന് കൈമാറി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്ന 83-പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസത്തിനും, സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഇപ്പോള്‍ അംഗീകാരമായിട്ടുള്ളത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി 39.25-കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 62-പേരുടെ ഭൂമി പണം നല്കി ഏറ്റെടുത്തുകഴിഞ്ഞു. 21-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ടി.പിയില്‍ നിന്നും 8.90-കോടി രൂപ അനുവദിക്കുകയും നാല് കോടി രൂപ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു. ബാക്കി വരുന്ന 52-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും, ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം 39.25-കോടി രൂപയുടെ ഡിറ്റേല്‍ഡ് പ്രജക്ട് തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ചിലസിഥലങ്ങളില് ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചറല്‍ പ്രോഡക്ഷന്‍ കമ്മീഷണറുടെ പരിഗണനയിലാണ്.ഇതിനും ഉടന്‍ അനുമതി ലഭിക്കുമെന്നും, നിലവില്‍ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇടുവരെ നടപ്പിലാക്കിയ പ്രവര്‍ത്തികളുടെ വിലയിരുത്തലും, പണം നല്കി ഏറ്റെടുത്ത ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനുമായി മൂവാറ്റുപുഴയില്‍ ഉന്നതതല യോഗം നടക്കുമെന്നും ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.