കെവിന്റെ കൊലപാതകത്ത രാഷ്ട്രീയമാക്കി തള്ളരുത്. ഇത് വലിയ ക്വട്ടേഷന്‍ എന്ന രീതിയില്‍ തന്നെ കാണണം. ഇതിന് പിന്നില്‍ മൂന്നില്‍ കുറയാത്ത പൊലിസുകാരുടെ വലിയ പിന്തുണയുമുണ്ടെന്ന് കാര്യവും നാം വിസ്മരിച്ചുകൂടാ. പിന്തുണച്ച പൊലിസുകാര്‍ അതിന് വലിയ വിലയും വാങ്ങിയെന്ന് തന്നെ വേണം കാര്യങ്ങളുടെ കിടപ്പ് പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍. നീനുവിന്റെ പരാതിയെ അവഗണിച്ചത് പൊലീസുദ്യോഗസ്ഥരുടെ ജാതിവിവേചനമെന്ന മന്ത്രി തോമസ് ഐസക് എഴുതിയ കുറിപ്പും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
ക്വട്ടേഷന്‍ ആരുടേതെന്ന വലിയ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ അതില്‍ പിതാവിന്റെയും മാതാവിന്റെയും മറ്റു ചില ബന്ധുക്കളുടെയും പങ്കും നാം പരിശോധന വിധേയമാക്കിയേ പറ്റു.
കെവിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം: ഡി.വൈ.എഫ്.ഐ
പ്രതികള്‍ ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടന്നതിനാല് ആ സംഘടനകളോ അവരുടെ പാര്‍ട്ടികളോ ആണ് കുറ്റക്കാര്‍ എന്ന തരത്തിലെ പ്രചരണങ്ങള്‍ ചിലരുടെ വലിയ ഗൂഡാലോചന തന്നെയാണ്. ബന്ധുക്കളും അവരുടെ കൂട്ടുകാരുമെന്ന നിലയില്‍ തന്നെയാവും പ്രതികള്‍ എത്തിയിരിക്കുക. (അവര്‍ക്ക് രാഷ്ട്രീയവും ഉണ്ടാകും.)ഇതിനോപ്പം തന്നെയാവും വലിയ ക്വട്ടേഷനും നടന്നിരിക്കുക.
സ്ഥലത്തെത്തിച്ച് നല്കിയാല് ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടുവെന്ന കൂടെയുണ്ടായിരുന്ന അനീഷിന്റെ മൊഴിയും കൃത്യത്തിലെ ക്വട്ടേഷന്‍ ഇടപാടിന്റെ തെളിവുതന്നെ.കെവിനേയും അനീഷിനെയും ക്രൂരമായി മര്‍ദ്ദിച്ച് ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് അനീഷിന്റെ മൊഴി.ഇവിടെ ഒരു വാഹനം ക്വട്ടേഷന്‍ സംഘത്തിന്റേത് തന്നെയെന്ന് വേണം കരുതാന്‍. ഈസംഘത്തിന് കോട്ടയം സംഘം സഹായം നല്‍കിയിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്.
മുഖ്യ മന്ത്രിയുടെ സുരക്ഷ പേരുപറഞ്ഞ് എസ്.ഐ കാട്ടിയ നെറികേടാണ് ഒരു കുടുംബത്തിന്റെ അത്താണി ആയ യുവാവിന്റെ ജീവന് അപഹരിച്ചത്. എസ്.ഐ പറഞ്ഞ വാക്കിലാണ് മാധ്യമങ്ങളും വിരുദ്ദ രാഷ്ട്രീയവും മുഖ്യന് പിന്നാലെ പോയത്. റെയില്‍ അപകടം ഉണ്ടായാല്‍ മന്ത്രി രാജിവയ്ക്കണമെന്ന് പറയും പോലെ. ഇത്തരം കേസുകളില്‍ പൊലിസ് മന്ത്രി രാജിവയ്ക്കണമെന്ന് ഉയരുന്ന ആവശ്യങ്ങള്‍, ആരവങ്ങള്‍ ഇതൊന്നും ഞങ്ങള്‍ക്കില്ല. മുന്നണിയില്‍ മറഞ്ഞിരുന്ന് സിപിഐ യുവജന വിഭാഗവും ആവഴി പോയി മുഖ്യനെ തോണ്ടി നോക്കി.
സംഭവത്തില്‍ കോട്ടയം പോലീസിന് ഗുരുതരവീഴ്ച്ച സംഭവിച്ചെന്നാണ് ആക്ഷേപം. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം.
സംഭവത്തില്‍ കെവിന്റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധി നഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. എസ്.ഐയുടെ പിടിപ്പുകേട് തന്നെയാണ് . മാതാ പിതാക്കള്‍ക്ക് മകനെയും ഒപ്പം ജീവിക്കാനെത്തിയ നീനുവിന് ഭര്‍ത്താവിനെയും പെങ്ങള്‍ക്ക് സഹോദരനെയും നഷ്ടമാക്കിയത്. സംസ്ഥാന പൊലിസ് സേനയ്ക്ക് കളങ്കം ചാര്‍ത്തിയ നെറികേടിന്റെ ആള്‍രൂപമായി മാറിയ ഗാന്ധി നഗര്‍ എസ്.ഐ ഷിബുവിനെ കൃത്യത്തിലെ കൂട്ടുപ്രതിയാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. എങ്കിലെ ഇത്തരക്കാരായ പൊലിസിന് കളങ്കം ചാര്‍ത്തി വിഹരിക്കുന്ന ചില ഏമാന്മാര്ക്ക് കാര്യങ്ങള്‍ ബോധ്യമാവു, അപ്പഴേ അവര്‍ പഠിക്കൂ.
ഒന്നു പറയാതെ വയ്യ..ബന്ധപ്പെട്ടവരുടെ അനാസ്ഥ വരുത്തിയ നഷ്ടം വളരെ വലുതാണ്.അതിന്റെ ഉത്തരവാദികളതിന് സമാധാനം പറയുക തന്നെ വേണം. പൊലിസിന് ജാഗ്രത പോരെന്ന് പറഞ്ഞൊഴിയുന്നത് രാഷ്ട്രീയം അതിലെ കപടത നാം തിരിച്ചറിയണം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. എങ്കിലെ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കയുള്ളൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.