തിരുവനന്തപുരം: കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത ഗ്രൂപ്പ് പോരില്‍ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്. കെ സുരേന്ദ്രനെ പ്രഡിഡന്റാക്കിയത് പാര്‍ട്ടിയാണെന്നും കലവറില്ലാത്ത പിന്തുണയെന്നും കുമ്മനം പറഞ്ഞു.
സുരേന്ദ്രന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മുന്‍ നിശ്ചയിച്ച പ്രകാരം പരിപാടി ഉണ്ടായിരുന്നതിനാല്‍ ആണെന്നും കുമ്മനം പറഞ്ഞു. നേരത്തെ, സുരേന്ദ്രന് നല്കയ സ്വീകരണത്തില്‍ നിന്ന് കുമ്മനം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിട്ടുനിന്നത് വിവാദമായിരുന്നു. കുമ്മനത്തിന് പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, എ എന്‍ രാധാകൃഷ്ണന് എന്നിവരും പരിപാടിക്കെത്തിയിരുന്നില്ല.
സുരേന്ദ്രന് പ്രസിഡന്റ് ആയതിന് പിന്നാലെ ബിജെപിയില്‍ രാജി പരമ്ബര അരങ്ങേറിയിരുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് നിയമനത്തില്‍ പ്രതിഷേധിച്ച് രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഇതിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറും രാജിവച്ചു.