മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ അതിരൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നിര്‍ദ്ധിഷ്ട മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്ന് എന്‍.ജി.ഒ.യൂണിയന് മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കക , മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കാഷ്വല്‍ – പാര്‍ട്ട് ടൈം ജീവനക്കാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുക, വനിതാ ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുക, സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് കെ.കെ. പുഷ്പ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഏരിയാ വാര്‍ഷിക സമ്മേളനം മുവാറ്റുപുഴ ടൗണ്‍ ഹാളില്‍ യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രന് ഉത്ഘാടനം ചെയ്തു. ഭാരവാഹികളായി – കെ.കെ . സുശീല (പ്രസിഡന്റ് ) , കെ.എസ്. സുരേഷ് ,എം.എം. കുഞ്ഞുമൈതീന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.എം. മുനീര്‍ സെക്രട്ടറി, ടി.വി. വാസുദേവന്‍,പി.വി. രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), രജ്ഞിത് രാജ്.പി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Home Rashtradeepam മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്ത്തികരിക്കണണം: എന്‍.ജി.ഒ.യൂണിയന്
മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്ത്തികരിക്കണണം: എന്‍.ജി.ഒ.യൂണിയന്
by വൈ.അന്‍സാരി
by വൈ.അന്‍സാരി