കോളെജ് അധ്യാപികയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്ന ദൃശ്യങ്ങള്‍ മേല്‍വിലാസം സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്.
മലപ്പുറം: പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിന്റെ ചിത്രമാണ് പൊലിസ് പുറത്ത് വിട്ടത്. മലപ്പുറത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തിയിരുന്നത്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്?ലോഡ് ചെയ്തതിന്റെ തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്. ഇതെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചത്. മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയില്‍ അഡ്മിനിസ്ട്രേഷന് ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ചെന്ന പരാതി യുവതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പൊലീസ് അത് കാര്യമായി എടുത്തില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കുറ്റിപ്പുറം സ്റ്റേഷനില്‍ പരാതി നല്കിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിക്ക് മുന്നില്‍ നേരിട്ട് പരാതിയുമായി എത്തിയത്.