എറണാകുളം വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കളികഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.
അതേസമയം ഇന്നും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനെ നേരിടാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.