മൂവാറ്റുപുഴ: പി. എഫ്. ആര്. ഡി. എ നിയമം പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക, കേരള പുനര്‍നിര്‍മ്മിതിക്ക് കരുത്ത് പകരുക, തുടങ്ങിയ സന്ദേശമുയര്‍ത്തി ആക്ഷന്‍ കൗണ്‍സിലിന്റേയും, സയുക്ത സമരസമതിയുടേയും നേതൃത്വത്തിലുള്ള മൂവാറ്റുപുഴ മേഖല കാല്‍നടജാഥക്ക് തുടക്കമായി.
കഴിഞ്ഞ തിങ്കളാഴ്ച പൈങ്ങോട്ടൂരില്‍ മുന്‍ എം.എല്‍.എ ബാബുപോള്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച കാല്‍നട ജാഥ വാളകം, പായിപ്ര കവലയില്‍ പര്യടനം നടത്തി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തുമെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് വാഴക്കുളത്ത് സമാപിക്കും, മാര്‍ച്ച് 1ന് പെരുറ്റത്തുനിന്നും ആരംഭിച്ച് പോത്താനിക്കാട് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ സി.എ. അനീഷ്, വൈസ് ക്യാപ്റ്റന്‍ അജി നാരായണന്, മാനേജര്‍ ടി.എം. സജീവ്, ബെന്നിതോമസ്, കെ.എം. മുനീര്‍, കെ.കെ.ശ്രീജേഷ്, എ.ടി. രാജീവ് എന്നിവര്‍ സംസാരിച്ചു.