അല്‍മാറ്റി:കസാഖ്സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം 100 പേരുമായി പറന്ന ബെക്ക് എയര്‍ വിമാനം തകര്‍ന്നു വീണു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22നായിരുന്നു വന്‍ അപകടം നടന്നത്.അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.ഇതുവരെ 14 മരണങ്ങള് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.