ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയെ കീഴടക്കുകയാണെന്നും രക്തച്ചൊരിച്ചില്‍ ഇനിയും വര്‍ധിക്കുമെന്നുമാണ് ഇമ്രാന്റെ പരാമര്‍ശം. എന്നാല്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നവര്ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ഇമ്രാന് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം താന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവചിച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുപ്പിയിലെ ഭൂതം പുറത്തു ചാടിയിരിക്കുന്നു. ഇനി രക്തച്ചൊരിച്ചില്‍ വര്‍ധിക്കും.
ജമ്മു കാഷ്മീര്‍ അതിന്റെ തുടക്കമായിരുന്നു. ഇപ്പോള്‍ 20 കോടി വരുന്ന ഇന്ത്യന്‍ മുസ്ലിംകളെയാണ് അതു ലക്ഷ്യമിടുന്നത്. ലോകരാഷ്ട്രങ്ങള്‍ എത്രയും വേഗം ഇടപെടണമെന്നും ഇമ്രാന് അഭ്യര്‍ഥിച്ചു. അതേസമയം പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ അനുസരിച്ചു ഡല്‍ഹി കലാപത്തില്‍ പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.