തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധിക്കാനും പഠിപ്പു മുടക്കാനും അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാലയങ്ങളില്‍ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന തന്നെ ഉറപ്പു നല്‍കുന്നതാണ്. ചില ഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പു മുടക്കേണ്ടി വരും. ഇതെല്ലാം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. എന്നാല്‍ കലാലയങ്ങളില്‍ അക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.