കണ്ണൂര്‍: നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഭക്ഷണം കവര്‍ന്നതായി പരാതി. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനില്‍ നിന്നാണ് പൊറോട്ടയും ചിക്കനും മോഷണം പോയത്. കാറിലെത്തിയ നാലംഗ സംഘമാണ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം കവര്‍ന്നത്. നിവിന്‍ നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.
ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന 80ഓളം പേര്‍ക്ക് കഴിക്കാനായി എത്തിച്ച ഭക്ഷണമാണ് മോഷ്ടിക്കപ്പെട്ടത്. കാറിലെത്തിയ സംഘം ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മോഷ്ടാക്കള്‍ ഇയാളെ മര്‍ദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ അമലിനെ കൂത്തുപറമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നവാഗതനായ ലിജു കൃഷ്ണ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ ന്നെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടന് സണ്ണിവെയ്ന് ആണ്.