മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഒരുക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. സ്റ്റാന്റിന്റെ വികസനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കി മൂവാറ്റുപുഴയെ മികച്ച സ്റ്റാന്റാക്കി ഉയർത്തുമെന്നും എം എൽ എ പറഞ്ഞു.പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ടു കോടി എഴുപതു ലക്ഷം രൂപ അനുവദിച്ചതായും മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. എം എൽ എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
സ്റ്റാന്റിന്റെ മുൻഭാഗത്തായാണ് കെട്ടിടം നിർമ്മിക്കുക. രണ്ടു നിലകളിലായി 1246 സ്ക്വയർ മീറ്ററാണ് കെട്ടിട്ടം.9 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ .കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് ആണ് മ്മാണ ചുമതല.
ഉന്നതതല യോഗത്തിൽ മാത്യു കുഴൽ നാടൻ എം എൽ എ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് , കെ.ആർ ഡി സി എൽ എം ഡി വി. അജിത് കുമാർ ഐ. ആർ. എസ്. എസ്. ഇ, എക്സികുട്ടീവ് ഡയറക്ടർ ജയകുമാർ എന്നിവർ സംമ്പന്ധിച്ചു.