കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യൂ. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ബാന്‍സു മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്.
രണ്ട് ഭീകരന് കൊല്ലപ്പെട്ട വിവരം കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ ആണ് വ്യക്തമാക്കിയത്. ആയുധങ്ങളും സ്ഥലത്ത് കണ്ടെത്തി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. വെടിവയ്പ്പിലാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. മരിച്ച തീവ്ര വാദികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് സേനകളുടെ സംയുക്തമായ തെരച്ചില്‍ തുടരുകയാണ്.