പെരുമ്പാവൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരനായ യുവാവിന്റെ വലതു കയ്യറ്റു. എറണാകുളം പിവി ആർ സിനിമാസ് ജീവനക്കാരൻ പെരുമ്പാവൂർ ആയത്തുപടി പാറപ്പുറം വീട്ടിൽ സിബിന്റെ വലതു കയ്യാണ് ഷോൾഡർ ഭാഗം മുതൽ മുറിഞ്ഞ് പോയത്.
ഞായറാഴ്ച വെളുപ്പിന് 2.30 ഓടെ പെരുമ്പാവൂർ പാലക്കാട്ട് താഴം ഭാഗത്താണ് അപകടം നടന്നത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും അപകടം നടന്ന ടാങ്കറിലെ ഡ്രൈവറും ചേർന്ന് സിബിനെ ആദ്യം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.