തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തെന്ന വിവാദത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. വിവാദത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു കമ്മീഷണര്‍, കളക്ടര്‍ ഹിയറിംഗ് നടത്തിയശേഷം മതി തുടര്‍നടപടിയെന്നാണ് മന്ത്രിയെ അറിയിച്ചത്. പരിചയക്കുറവ് കൊണ്ടാകാം സബ് കളക്ടര്‍ക്ക് തെറ്റു പറ്റിയതെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്.
അതേസമയം, ഭൂമി വിവാദത്തില്‍ 24ന് ജില്ലാ കളക്ടര്‍ കെ. വാസുകി വാദം കേള്‍ക്കും. സബ് കളക്ടര്‍ ഭൂമി പതിച്ചു നല്‍കിയത് നടപടിക്രമങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി വര്‍ക്കല എം.എല്‍.എ വി. ജോയിയും ഗ്രാമപഞ്ചായത്ത് അധികൃതരും നല്കിയ റിവിഷന്‍ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഹിയറിംഗ് നടത്തുക. കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിംഗില്‍ ഇരുകൂട്ടരെയും വിളിച്ചിട്ടുണ്ട്.