കൊച്ചി: വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി, അമ്മ, അച്ഛന്, അ, ആ, ഇ, ഈ(അക്ഷരമാലകള്‍), ഇംഗ്ലീഷ് അക്ഷരമാലകള്‍ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. എഴുത്തിനിരുത്ത് ഗ്രന്ഥശാലയില്‍ നടക്കുന്നതിനാല്‍ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.