ബംഗലൂരു: കോവിഡ് 19 രോഗിയുടെ അമ്മയെ റെയില്‍വേ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബംഗളൂരു അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസര്‍ക്ക് എതിരെയാണ് നടപടി. മകന്റെ വിദേശ യാത്രാവിവരം മറച്ചുവച്ചെന്ന് ആരോപിച്ചാണ് റെയില്‍വേയുടെ നടപടി.
ജര്‍മനിയില്‍ നിന്നെത്തിയ മകനെ ഇവര്‍ ബംഗളൂരുവിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചിരുന്നു. മാര്‍ച്ച് 13ന് സ്പെയിന് വഴിയാണ് ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങിയത്. ഇയാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്ന് കുറച്ച് അകലെയാണ് വീട്. അവിടേക്ക് യാത്ര ചെയ്യുന്നത് കോവിഡ് പകരാനിടയാക്കും എന്നതിനാലാണ് മകനെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചെന്നാണ് അമ്മ നല്കുന്ന വിശദീകരണം. വീടിനു പുറത്തിറങ്ങുകയോ പൊതുജനങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവിമുക്തി നേടിയ രണ്ടു പേര് വെള്ളിയാഴ്ച ആശുപത്രി വിടും.