തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി തളളി. പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. ജില്ലാ ജഡ്ജി ടി കെ മിനിമോള്‍ ആണ് ജാമ്യ ഹര്‍ജി തള്ളിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസുകളില്‍ നല്കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുനില്‍, അഡ്വക്കേറ്റ് വിഷ്ണുദത്തന്, അഡ്വക്കേറ്റ് സി ജെ അമല്‍ എന്നിവര്‍ ഹാജരായി.
നിലവില്‍ 85 കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ 100 ഓളം കേസുകള്‍ പ്രവീണ്‍ റാണയുടെ പേരിലുണ്ട്. 8 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലനില്‍ക്കുന്നത് 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും