മൂവാറ്റുപുഴ: കെ.എസ്.ഇ.ബി മാറാടി സബ് സ്റ്റേഷന്റെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് 3.30 ന് വൈദ്യുതി മന്ത്രി എം.എം.മണി നിര്വ്വഹക്കും. ചടങ്ങിൽ എൽദോ എബ്രഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ്ജ് എം.പി. മുഖ്യ അതിഥിയാകും. ട്രാന്മിഷന് സൗത്ത് ചീഫ് എന്‍ജിനിയര്‍ ബ്രിജ്ലാല് സ്വാഗതം പറയും. ട്രാന്‍സ് മിഷന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ രാജന് കെ.ആര് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അനൂപ് ജേക്കബ് എം.എല്‍.എ, കെ.എസ്.ഇ.ബി. ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശസനല്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, മുന്‍ എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ജോസഫ് വാഴയ്ക്കന്, ബാബുപോള്‍, ജോണി നെല്ലൂര്‍, എം.ജെ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, ട്രാന്മിഷന് എക്സി ക്യൂട്ടീവ് എന്‍ജിനിയര്‍ രാജീവ് കെ.ആര്. എന്നിവര്‍ സംസാരിക്കും.
മാറാടി സബ് സ്റ്റേഷന്റെ ഒന്നാംഘട്ടത്തില്‍ 66-കെ.വി.സബ്സേറ്റേഷനാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. സബ്സ്റ്റേഷനില്‍ നിന്നും എം.സി.റോഡ് ഫീഡറിലടക്കം വൈദ്യുതി വിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 110-കെ.വി.സബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സബ്സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ എം.സി.റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് മാറാടി സബ്സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബി.യില്‍ നിന്നും 17-കോടി രൂപയാണ് അനുവദിച്ചത്. മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി, പഞ്ചായത്തുകളുമാണ് മാറാടി സബ്സ്റ്റേഷന് കീഴില്‍ വരുന്നത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് 66/ 11 കെ.വി ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയില്‍ 10 എം വി എ ശേഷിയുള്ള ഒരു ട്രാന്‍സ്ഫോമറും എം.സി റോഡ്, മൂഴി എന്നി രണ്ട് 11 കെ വി ഫീഡറുകളും ആണ് ഇപ്പോള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. നിലവിലുള്ള കൂത്താട്ടുകുളം – കോതമംഗലം 66 കെ വി ലൈനില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്.
കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരും, കെ.എസ്.ഇ.ബിയും വിജയകരമായി പൂര്‍ത്തികരിക്കുന്നത്. വിതരണത്തോടൊപ്പം പ്രസരണരംഗവും ശക്തിപ്പെടുത്തി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, പ്രസരണ നഷ്ടം കുറക്കുക, വൈദ്യുതി തടസങ്ങള്‍ ഒഴിവാക്കി ആവശ്യാനുസരണം ന്യായ വിലക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നി ലക്ഷ്യങ്ങൾ കൈവരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കെ.എസ്.ഇ.ബി നടപ്പിലാക്കുന്നത്.