മൂവാറ്റുപുഴ: പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്റ് സേഫ്റ്റി ടെക്നോളജി കൊച്ചിയുമായി സഹകരിച്ച് ഏകദിന ശില്പശാല നടത്തി. റോഡ് സുരക്ഷാ അപകടങ്ങളെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം, തുടങ്ങിയവയെ കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് നടന്നത്. പേഴ്യ്ക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്, വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, വാര്‍ഡ് മെമ്പര്‍ വി.എച്ച്. ഷഫീഖ്, പോലീസ് ഇന്‍സ്പെകടര്‍മാരായ സി.ജയകുമാര്‍, കെ.ഉണ്ണികൃഷ്ണന്, ഗതാഗതവകുപ്പ് ഇന്‍സ്പെക്ടര്‍ സി.കെ.അബ്രഹാം, അലി മേപ്പാട്ട്,ഇ.എ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.