മൂവാറ്റുപുഴ: എസ്എസ് എല്‍ സി പരീക്ഷയില്‍ നൂറുമനി വിജയം കൈവരിച്ച സ്കൂളുകളേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഡോ. മാത്യുകുഴല്നാടന് എംഎല്‍എ അനുമോദിച്ചു. മൂവാറ്റുപുഴയെ സംബന്ധിച്ച് വലിയ അഭിമാന നിമിഷമാണ്. വിദ്യാഭ്യാസ മേഖലയില്‍ മൂവാറ്റുപുഴ ഒരു മാതൃക ആവുകയാണെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം മൂവാറ്റുപുഴയ്ക്ക് നേടാനായത് വലിയ നേട്ടമാണ്. പരീക്ഷ എഴുതിയ 3616 വിദ്യാര്‍ത്ഥികളും വിജയിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മൂവാറ്റുപുഴയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നും അദ്ധേഹം പറഞ്ഞു. ഈ വിജയം നേടിയെടുത്ത കുട്ടികള്‍ക്കും ഈ വിജയത്തിനൊപ്പം കഠിനാധ്വാനം ചെയ്ത അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മറ്റ് അനുബന്ധ ജീവനക്കാരെയും എംഎല്‍എ അനുമോദിച്ചു. വിദ്യാഭ്യാസ മേഘലയ്ക്ക് പ്രഥമപരിഗണന നല്‍കിയായിരുന്നു തന്റെ ആദ്യ നാളുകളിലെ പ്രവര്‍ത്തനം. ഈ നൂറുമേനി വിജയം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും എംഎല്‍എ പറഞ്ഞു.