പറവൂര്‍: വീട്ടമ്മ മുറിക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍. അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസിന് മുന്‍വശം പാലാട്ടി വീട്ടില്‍ പരേതനായ ഡേവീസ് ഭാര്യമോളി (60) ആണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. പോലീസ് പിടിയിലായ അസാം സ്വദേശി മുന്ന കൊല ചെയ്യപ്പെട്ട മോളിയുടെ വാടക വീട്ടിലെ താമസക്കാരനാണ്.
ഇരുനില വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന മകന് പുലര്‍ച്ചെ ഉണര്‍ന്ന് ഹാളിലെത്തി അമ്മയെ വിളിക്കാനായി വാതില്ക്കലെത്തിയപ്പോഴാണ് ,വാതിലിനടയിലൂടെ രക്തം ഒഴുകിയെത്തിയതായി കണ്ടെത്തിയത്.ഇതോടെ മകന് ഭയന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ്. പുറത്തു നിന്നും താക്കോല്‍ കൊണ്ട് പൂട്ടിയതായി കണ്ടെത്തിയത്.താക്കോലാകട്ടെ ഹാളിലെ മേശപ്പുറത്ത് നിന്നും കണ്ടെത്തിയിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയത് പരിശോധനയിലാണ് വീട്ടമ്മ അര്‍ദ്ധനഗ്നയായി തലക്ക് മുറിവേറ്റ നിലയിലും കഴുത്തില്‍ ഷാള്‍ കുരുങ്ങി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മാനഭംഗശ്രമത്തിനിടെ കൊല ചെയ്യപ്പെട്ടതാകമെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേക്ഷണത്തില്‍ വാടക വീട്ടില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായി സംസാരിച്ച മുന്നയെ വിശദമായി ചോദ്യം ചെയ്യവെ താനാണ് വീട്ടമ്മയെ കല്ല് കൊണ്ട് തലക്കടിച്ച ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് മൊഴി നല്‍കിയതായി പോലീസ് അറിയിക്കുകയായിരുന്നു.ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടമ്മ ലൈംഗീക പീഢനത്തിന് ഇരയായിട്ടുണ്ടോ എന്നറിയണമെങ്കില്‍ വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പറയാനാകൂയെന്നും എസ് പി അറിയിച്ചു.