വയനാട്: വയനാട്ടിലെ വനംവാച്ചർ പോളിന്റെ മരണകാരണം കൃത്യസമയത്ത് ചികിത്സ കിട്ടാത്തതുകൊണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം.ചികിത്സ കിട്ടാതെ വയനാട്ടില്‍ ഇനി ആരും മരിക്കരുതെന്ന് പോളിന്റെ ഭാര്യവും മകളും പ്രതികരിച്ചു.
മാനന്തവാടിയില്‍ മെഡിക്കല്‍ കോളജ് ഉണ്ടായിട്ടും രോഗികളെ മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവിടുത്തെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പുല്‍പ്പള്ളിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ചതില്‍ എതിര്‍പ്പില്ല. വീട്ടിലെത്തിച്ചശേഷവും മൃതദേഹം ആംബുലന്‍സില്‍നിന്ന് ഇറക്കാതിരുന്നത് അല്‍പ്പം വിഷമം ഉണ്ടാക്കിയെന്നും ഇവര്‍ പ്രതികരിച്ചു.
പോളിന്റെ വീട്ടിലെത്തിയെ വയനാട് എംപി രാഹുല്‍ ഗാന്ധിയോടും ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.