ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന പരാതികളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്് ഹൈക്കമാന്‍ഡിനെ സമീപിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിര്‍ക്കുന്നതെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ ഉള്ളത്. പുനഃസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് നേതാക്കളെ ഹൈക്കമാന്‍ഡ് പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.
തലസ്ഥാനത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി, നായകൾ ഭക്ഷണമാകുന്നോ എന്ന സംശയവും ബലപ്പെടുന്നു , കോർപ്പറേഷന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് മൃഗ സ്നേഹികൾ……..
Rashtradeepam I RTv
പുനഃസംഘടന നിര്‍ത്തിവെക്കണമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത ആവശ്യം. നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിപ്പിക്കുന്ന പക്ഷം ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വ്യക്തമാക്കും. എന്നാല്‍ പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന പക്ഷം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഉമ്മന്‍ചാണ്ടി നേരില്‍ കാണും. കൂടിക്കാഴ്ചയില്‍ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടും. ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ നേതൃത്വമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.