മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പ്രാഥമീക ആരോഗ്യ ഉപകേന്ദ്രത്തിത്തിനായി നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എല്‍ദോ എബ്രാഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലീയാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ഒ.കെ. മോഹനന് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത സിജു, പഞ്ചായത്ത് മെമ്പര്‍മാരായ അശ്വതി ശ്രീജിത്, നസീമ സുനില്‍, മറിയം ബീവി നാസര്‍, ആമിന മുഹമ്മദ്, മൂവാററുപുഴ കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്, ആര്. സുകുമാരന്‍, വി.എം.നവാസ്, അഡ്വ. എല്‍ദോസ് പി. പോള്‍, കെ. കെ. ശ്രീകാന്ത്, ടി.എം. ഷബീര്‍, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍ നന്ദി പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും, വാര്‍ഡ് മെമ്പറായ പി.എസ്. ഗോപകുമാറിന്റെ നാല് ലക്ഷം രൂപയും അടക്കം 24-ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. പായി പ്രപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നാല് പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച കെട്ടിടം ജീര്‍ണാവസ്ഥ യിലായ തിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു. പായിപ്രയുടെ പ്രഥമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എം.ഇബ്രാഹിം സൗജന്യമായി നല്കിയ 20 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരുന്നത്.
ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ ഒപ്പിട്ട നിവേദനം എല്‍ദോഎബ്രാഹാം എം.എല്‍.എക്ക് നല്‍കിയതിനെ തുടര്‍ന്നാണ് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചത്.
ഒരു ഡോക്ടറും, നേഴ്സുമാണ് ഇവിടെ സേവനം അനുഷ്ടിച്ചിരുന്നത്. നിരവധിയാളുകള്‍ ഇവിടെ ചികില്‍സക്ക് എത്തുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചയില്‍ രണ്ടു ദിവസം രണ്ട് നേഴ്സുമാരുടെ സേവനമാണ് ലഭിച്ചിരുന്നത്. ഗര്‍ഭിണികളായ നിരവധി സ്ത്രീകളും, കൊച്ചുകുട്ടികളും ചികത്സക്കായി ഇവിടെ എത്തിയിരുന്നതാണ്. എന്നാല്‍ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആരും ഇങ്ങോട്ട് വരാതായി. ആരോഗ്യ കേന്ദ്രത്തിന് എല്ലാ സൗകര്യങ്ങ ളോടു കൂടിയ ഒരു നില മന്ദിരം നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒന്ന്, രണ്ട്, 22-വാര്ുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും