ന്യൂഡല്‍ഹി: ഫണ്ട് ദുര്‍വിനിയോഗം, നേതാക്കളുടെ സംഘട്ടനം , കേരളത്തിലേറ്റ തിരിച്ചടി എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ ബി.ജെ.പിയില്‍ പ്രേശ്നങ്ങൾ. പ്രമുഖരായ മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ആണ് റിപ്പോർട്ട് നൽകിയത്. ഇത്തരമൊരു റിപ്പോര്‍ട്ട് നല്കാന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞൊഴിയാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചത് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കി.
‘അധികാരപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം ചുമതലപ്പെടുത്തിയവര്‍ പരസ്യമാക്കി. പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കൊടുത്തില്ല, ചോദിച്ചവര്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് സി.വി. ആനന്ദബോസ് തുറന്നടിച്ചു. സി.വി. ആനന്ദബോസിന് പുറമെ ജേക്കബ് തോമസ്, ഇ. ശ്രീധരന് എന്നിവരാണ് സ്വതന്ത്രമായ അന്വേഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ പാര്‍ട്ടി നേതാക്കള്‍ക്ക് പണി കിട്ടി.
നേതൃമാറ്റം ഉള്‍പ്പടെ ഇവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതെ സമയം ജേക്കബ് തോമസും ഇതേക്കുറിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നു . ഇതോടെ പ്രതിസന്ധിയിലായ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് നിഷേധപ്രസ്താവനകള്‍ നിരന്നത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, എന്നിവരുടെ നിഷേധത്തിനുപുറമെ, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിൻ്റെ പ്രത്യേക പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാര്‍ട്ടിയിലെ സുരേന്ദ്രന്, മുരളീധരന് ചേരി ഒത്തുകളിച്ച് റിപ്പോര്‍ട്ട് നല്‍കിയവരെ ഏതോ ഗൂഢസംഘമെന്നപോലെ അപമാനിക്കുന്നവെന്നും എതിര്പക്ഷക്കാര് ആരോപണം ഉയര്‍ത്തുന്നുണ്ട് .
അതേസമയം പാര്‍ട്ടി നേതാക്കളെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി സ്വതന്ത്ര റിപ്പോര്‍ട്ട് തേടി. അമിത്ഷാ എന്നിവര്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. ഡല്‍ഹിയില്‍ പലദിവസം കാത്തുനിന്നിട്ടും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൂടിക്കാഴ്ചക്ക് അനുവാദം ലഭിച്ചിരുന്നില്ല.