മൂവാറ്റുപുഴ: ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കുമ്പോള്‍ സാധാരാണക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ത്രിതല പഞ്ചായത്തുകള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാര്യോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രദേശങ്ങളിലെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഡോക്ടര്‍മാരുടെയും, ആശുപത്രി വികസന സമിതി അംഗങ്ങളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമ്പോള്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ ആശുപത്രി വികസന സമിതിയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടന്നും, ആശുപത്രിയിലെ ചികിത്സാരീതികളെ കുറിച്ച് കൃത്യമായ അറിവ് പ്രദേശവാസകളില് ഉണ്ടാകണമെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി സ്വാഗതം പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പായിപ്ര കൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ്മാരായ എ.വി.സുരേഷ്(പൈങ്ങോട്ടൂര്‍) ജോസ് പെരുമ്പിള്ളികുന്നേല്‍(മഞ്ഞള്ളൂര്‍) ജോഷി സ്കറിയ (പാലക്കുഴ) ലീല ബാബു(വാളകം) ജോര്‍ഡി.എന്‍.വര്‍ഗീസ്(ആവോലി) ശാന്തി എബ്രഹാം(പോത്താനിക്കാട്) എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ആവോലി, മഞ്ഞള്ളൂര്‍, വാളകം, പാലക്കുഴ അടക്കമുള്ള ആറ് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നും 90-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.ജില്ലയില്‍ 40-പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഓരോ കേന്ദ്രത്തിനും 15-ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.